InternationalLatest

ചരിത്രം കുറിച്ച്‌ ദുല്‍ഖര്‍

“Manju”

സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച്‌ മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്‌സ്‌ഓഫീസ് കളക്ഷന്‍ അന്‍പത് കോടിയാണ്. ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി അന്‍പത് കോടി നേടുന്നത് ഇത് ആദ്യമാണ്. സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ മേഖലയില്‍ ഇടം ഉറപ്പിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

സീതാരാമത്തിലൂടെ അമേരിക്കയിലും ദുല്‍ഖര്‍ സല്‍മാന്‍ സൃഷ്ടിച്ചത് വന്‍ ചലനമാണ്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ യുഎസ്‌എ ബോക്‌സ്‌ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടി. അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. നേരത്തേ ദുല്‍ഖറിന്റെ തന്നെ ഒ.കെ കണ്‍മണി എന്ന ചിത്രം വണ്‍ മില്യണ്‍ ഡോളര്‍ കളക്‌ട് ചെയ്തിരുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനായി എത്തിയ മഹാനടി 2 മില്യണ്‍ ഡോളറാണ് കളക്‌ട് ചെയ്തത്.

Related Articles

Back to top button