KeralaLatest

തിരുവനന്തപുരത്ത് ഇന്ന് ‘മ്യൂസിയം ഓഫ് മൂൺ’

“Manju”

തിരുവനന്തപുരം കനകക്കുന്നിൽ ഇന്ന് ‘മ്യൂസിയം ഓഫ് മൂൺ’ ഇൻസ്റ്റലേഷൻ. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് മുന്നോടിയായി നടക്കുന്ന പ്രിവ്യു ഷോ ആണ് വൈകിട്ട് ഏഴ് മുതൽ കനകക്കുന്നിൽ നടക്കുന്നത്. ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂൺ’ മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണ്.

നാസയിൽ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റലേഷന്റെ പ്രതലത്തിൽ പതിച്ചിട്ടുള്ളത്. ഇത് ഇൻസ്റ്റലേഷന് ചന്ദ്രന്റെ ചെറുരൂപത്തിന്റെ ദൃശ്യാനുഭവം നൽകുന്നു. ലൂക് ജെറോം കഴിഞ്ഞ ദിവസം കനകക്കുന്നിലെത്തി പ്രദര്‍ശന സ്ഥലം പരിശോധിച്ചിരുന്നു. യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്‌ജസ് ‘മ്യൂസിയം ഓഫ് മൂൺ’ കാണുന്നതിന് ഇന്ന് രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തും.

ബാഫ്റ്റ പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പശ്ചാത്തലത്തിലുണ്ടാകും. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് ‘മ്യൂസിയം ഓഫ് മൂൺ’ സ്ഥിരം പ്രദര്ശനമുണ്ടാകും.

Related Articles

Back to top button