IndiaLatest

പുതിയ പദ്ധതിക്ക് തുടക്കവുമായി അരുണാചല്‍ പ്രദേശ്

“Manju”

ഇടനഗര്‍: ‘ആകാശത്ത് നിന്ന് മരുന്ന്’ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച്‌ അരുണാചല്‍ പ്രദേശ്.ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ ‘മെഡിസിന്‍ ഫ്രം ദി സ്‌കൈ’ ഡ്രോണ്‍ സര്‍വീസ് ഏറെ പ്രയോജനകരമാകുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററില്‍ കുറിച്ചു.കിഴക്കന്‍ കാമെങ് ജില്ലയിലെ സെപയില്‍ നിന്ന് ചയാങ് താജോയിലേക്ക് ഡ്രോണ്‍ സര്‍വീസിന്റെ ആദ്യ വിമാനമായ ‘മെഡിസിന്‍ ഫ്രം ദി സ്‌കൈ’ പറന്നു. ഇന്‍ഡ്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ഈ പദ്ധതി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Related Articles

Back to top button