KeralaLatest

കേരള സര്‍വകലാശാല മാര്‍ക്ക് തിരിമറി നടത്തിയെന്ന് ആരോപണം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരള സര്‍വകലാശാല 23 വിദ്യാര്‍ഥികള്‍ക്ക്‌ അനുവദിച്ച ബിരുദം റദ്ദാക്കും. തീരുമാനത്തിന് സെനറ്റ് യോഗം അംഗീകാരം നല്‍കി. ജീവനക്കാരുടെ പാസ്സ്‌വേര്‍ഡ് ദുരുപയോഗം ചെയ്ത് വഴിവിട്ട രീതിയില്‍ മോഡറേഷന്‍ നല്‍കിയത് വിവാദമായിരുന്നു. നടപടി ശുപാര്‍ശ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.

സോഫ്റ്റ്‌വെയര്‍ പിഴവാണ് മാര്‍ക്കുകളിലെ പിഴവിന് കാരണമെന്ന് സര്‍വകലാശാല നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബോധപൂര്‍വമുള്ള മാര്‍ക്ക് ദാനമാണോ നടന്നതെന്നതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ജീവനക്കാരുടെ പാസ്സ്‌വേര്‍ഡ് ദുരുപയോഗം ചെയ്ത് വഴിവിട്ട രീതിയില്‍ മോഡറേഷന്‍ നല്‍കിയെന്നായിരുന്നു സര്‍വകലാശാലയുടെ പ്രാഥമിക നിഗമനം.

കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആവശ്യപെട്ടിരുന്നു. 12 പരീക്ഷകളില്‍ ക്രമക്കേട് നടന്നെന്നായിരുന്നു കണ്ടെത്തല്‍. ബിസിഎ കോഴ്സിലെ ഇരുപതിലധികം വിദ്യാര്‍ഥികള്‍ക്ക് അധികം മാര്‍ക്ക് ലഭിച്ചിരുന്നു.

സര്‍വകലാശാല നിയോഗിച്ച സമിതി നടത്തിയ അന്വേഷണത്തില്‍ സോഫ്റ്റ്‌വെയര്‍ പിഴവാണ് വിദ്യാര്‍ഥികള്‍ക്ക് തെറ്റായി മാര്‍ക്ക് ലഭിക്കാന്‍ ഇടയാക്കിയത് എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് തെറ്റായ മാര്‍ക്ക് ലിസ്റ്റും ബിരുദവും റദ്ദാക്കാനുള്ള തീരുമാനം. ഓണ്‍ലൈനായി ചേര്‍ന്ന സംയുക്ത യോഗത്തില്‍ വൈസ് ചാന്‍സിലര്‍ സര്‍ പ്രൊഫസര്‍ വി പി മഹാദേവന്‍ പിള്ള അധ്യക്ഷത വഹിച്ചു.

Related Articles

Back to top button