KeralaLatest

സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ചൊവ്വാഴ്ച സ്വര്‍ണവില കുറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ട് ദിവസംകൊണ്ട് സ്വര്‍ണവിലയില്‍ 640 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചത്തെ വിപണി വില 38,400 രൂപയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ശനിയാഴ്ച 40 രൂപയും വെള്ളിയാഴ്ചയും 40 രൂപയും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചത്തെ വിപണി വില 4800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചത്തെ വിപണി വില 3,965 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.

 

Related Articles

Back to top button