KozhikodeLatest

നവപൂജിതം: കോഴിക്കോട് ശുചീകരണ കർമം നടത്തി

“Manju”

കോഴിക്കോട് : ‘നവപൂജിതം -96’ ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ പ്രവർത്തകർ ശാന്തിഗിരി ശാന്തിമഹിമയുടെ നേതൃത്വത്തിൽ പരിസര ശുചീകരണം നടത്തി. ചരിത്ര പ്രാധാന്യമുള്ള പടിഞ്ഞാറ്റുമുറി ഗവൺമെൻറ് യു.പി. സ്കൂളും പരിസരവും അന്ന് വൃത്തിയാക്കി. ആഗസ്റ്റ് 15 ന് നടന്ന കർമ പരിപാടിയിൽ ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഇൻചാർജ് സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, കക്കോടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ മോഹനൻ കൈതമോളി, പതിനൊന്നാം വാർഡ് മെമ്പർ ഉപശ്ലോകൻ, പടിഞ്ഞാറ്റുമുറി ഗവൺമെന്റ് യു.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ടി.പി.പ്രമോദ്, ശാന്തിഗിരി ആശ്രമം വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പ്രവർത്തകരായ സി.ബി.മുരളി ചന്ദ്രൻ, സി കെ.ജുഗിൽ, മിഥുൻ, വിശ്വൻ മണ്ണാറത്ത് ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകരായ സി.എസ്. അഭിനന്ദ്, ടി.എം.രാജേഷ്, കെ.ചന്ദ്രചൂഡൻ, എം.സത്പ്രിയൻ, വിശുദ്ധൻ, ദിവിൻ രാജ് , കെ.അതുൽ, ശ്രീനിത്യൻ, ശാന്തിമിത്രൻ, ചൈതന്യൻ, സ്തുതി, മനു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button