IndiaKeralaLatest

കോവിഡ് കുറഞ്ഞു; സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്ത് ഇസ്രായേല്‍

“Manju”

ജെറുസലേം : രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ടൂറിസം വീണ്ടും സജീവമാക്കാനൊരുങ്ങി ഇസ്രായേല്‍. വിദേശ വിമാനക്കമ്ബനികള്‍ക്കു ടെല്‍ അവീവ് സര്‍വീസിനും അനുമതിയായി.
കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖകള്‍ കയ്യില്‍ കരുതണം. കൂടാതെ, ഇസ്രയേലില്‍ എത്തിയാല്‍ കോവിഡ് പരിശോധനയുണ്ടാകും. 55% ജനങ്ങള്‍ക്കും പൂര്‍ണ വാക്സിനേഷന്‍ നല്‍കിയതോടെയാണ് ഇസ്രയേലില്‍ വ്യാപനം കുറഞ്ഞത്.
വാക്സിനേഷന്‍ നടത്തിയ സഞ്ചാരികളുടെ ചെറുസംഘങ്ങള്‍ക്ക് അനുമതി നല്കുകയാവും തുടക്കത്തില്‍ ചെയ്യുക. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ മൂന്നാം ദിവസം പിന്നിട്ട സാഹചര്യത്തില്‍ ഗാസ സിറ്റിയില്‍ പുനരധിവാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ഏജന്‍സികള്‍ സജീവമാക്കിയിരിക്കുകയാണ്.

Related Articles

Back to top button