IndiaLatest

ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസ് പുറത്തിറക്കി

“Manju”

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പൂനെയിലെ കെപിഐടിസിഎസ്‌ഐആര്‍ ആണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി വികസിത രാജ്യങ്ങളുടെ നിരത്തുകളില്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിച്ച്‌​ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഓടുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന്​ വ്യത്യസ്​തമായി വായു മലിനീകരണ തോത്​ തീരെ കുറവാണ്​ ഹൈഡ്രജന്‍ ഇന്ധനത്തിന്​.

പ്രകൃതിയ്‌ക്ക് താങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കുക, വായു മലനീകരണം കുറയ്‌ക്കുക, പുതിയ സംരംഭകരെ കൊണ്ടുവരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈഡ്രജന്‍ വിഷന്‍എന്ന പദ്ധതിയുടെ ഭാ​ഗമാണ് ഈ സംരംഭം എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

 

Related Articles

Back to top button