Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി എണ്‍പത്തിരണ്ട് ലക്ഷം കടന്നു

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി എണ്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മരണസംഖ്യ 23.77 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ടരക്കോടിയിലധികം പേരാണ് ചികിത്സയിലുളളത്. അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയൊമ്പത് ലക്ഷം രോഗബാധിതരാണ് ഉളളത്. വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും യു എസിലാണ്. 4.86 ലക്ഷം പേരാണ് മരിച്ചത്.1.79 കോടി പേര്‍ സുഖം പ്രാപിച്ചു

ഇന്ത്യയില്‍ 1,08,80,413 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ 1.37 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുളളൂ. 1.55 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് തൊണ്ണൂറ്റിയേഴ് ലക്ഷം രോഗബാധിതരാണ് ഉളളത്. 2.34 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 8.36 ലക്ഷം പേരാണ് ചികിത്സയിലുളളത്.

Related Articles

Back to top button