InternationalLatest

നാലാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു

“Manju”

റിയാദ്: റിയാദ് മേഖലയിലെ അഫീഫ്‌നഗരത്തില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ രണ്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു .കെട്ടിടത്തില്‍ താമസിക്കുന്ന മറ്റ് സ്ത്രീകള്‍ക്കൊപ്പം അമ്മയും രണ്ടു വയസ്സുകാരിയും സഹോദരിയും നാലാം നിലയിലെ മുറിയിലായിരുന്നു.

കുട്ടിയുടെ സഹോദരി അബദ്ധത്തില്‍ മുറിയുടെ ജനല്‍ തുറന്നപ്പോള്‍, രണ്ടു വയസ്സുകാരി അതിലൂടെ വീഴുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു. അപകട സമയത്ത് പിതാവ് ജോലി സ്ഥലത്തായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡിന്റെ മുന്നിലേക്കാണ് കുട്ടി വീണത്. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കി.

കുട്ടിയെ നിലത്ത് നിന്ന് എടുത്തപ്പോള്‍ മരിച്ചെന്നാണു കരുതിയെതെന്ന് സെക്യൂരിറ്റി ഗാര്‍ഡ് വ്യക്തമാക്കി. കുട്ടിക്ക് ജീ വനുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ഭുതമായിരുന്നു. അടിയന്തര വൈദ്യസഹായത്തിനായി ആംബുലന്‍സ് വിളിക്കാന്‍ അതിവേഗം ശ്രമിച്ചെന്നു സുരക്ഷാ
ജീവനക്കാരന്‍ പറഞ്ഞു.

 

Related Articles

Back to top button