IndiaLatest

പാകിസ്താനിലേക്ക് മിസൈല്‍ തൊടുത്ത സംഭവം; മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

“Manju”

ന്യൂഡല്‍ഹി: അബദ്ധത്തില്‍ ബ്രഹ്മോസ് മിസൈല്‍ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും വിങ് കമാന്‍ഡര്‍ക്കുമെതിരായാണ് നടപടി.

2022 മാര്‍ച്ച്‌ ഒമ്ബതിനാണ് ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊട്ടുത്തു​വിട്ടത്. സംഭവത്തില്‍ എസ്.ഒ.പിയുടെ ലംഘനമാണ് ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മൂന്ന് ഉദ്യോഗസ്ഥരാണ് സംഭവത്തിന് ഉത്തരവാദികളെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Related Articles

Back to top button