InternationalLatest

ആംഗല മെര്‍ക്കലിന് യുനെസ്കോ സമാധാന സമ്മാനം

“Manju”

പാരീസ് : ജര്‍മ്മനിയുടെ മുന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ യുനെസ്കോയുടെ 2022ലെ ഫെലിക്സ് ഊഫെയ് ബ്വാനീ സമാധാന സമ്മാനത്തിന് അര്‍ഹയായി. 2015ല്‍ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, എറിത്രിയ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് 1.2 ദശലക്ഷം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാനുള്ള തീരുമാനത്തിനാണ് അംഗീകാരമെന്ന് യുനെസ്കോ അറിയിച്ചു.

2005 മുതല്‍ 2021 വരെ ജര്‍മ്മനിയുടെ ചാന്‍സലറായിരുന്ന 68കാരിയായ മെര്‍ക്കല്‍ ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 1989 മുതല്‍ സമാധാനം, സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ക്ക് നല്‍കി വരുന്ന യുനെസ്കോ ഫെലിക്സ് ഊഫെയ് ബ്വാനീ സമാധാന സമ്മാനം ജിമ്മി കാര്‍ട്ടര്‍, നെല്‍സണ്‍ മണ്ഡേല, ഷെയ്‌ഖ് ഹസീന തുടങ്ങിയ പ്രമുഖര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button