InternationalLatest

ലെസ്റ്റര്‍ – ചെല്‍സി പോരാട്ടം ഇന്ന്

“Manju”

ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിയും ലെസ്റ്റര്‍ സിറ്റിയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ബ്ലൂസ് അവരുടെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും നാല് പോയിന്റുകള്‍ നേടി പന്ത്രണ്ടാം സ്ഥാനത് തുടരുമ്പോള്‍ രണ്ടു തോല്‍വി ഒരു സമനില എന്നിങ്ങനെ ലീഗ് ആരംഭിച്ച ലെസ്റ്റര്‍ ലീഗ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത് ആണ്. എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച്‌ കൊണ്ട് ചെല്‍സിയേ ലീഡ്സ് യുണൈറ്റഡ് ഞെട്ടിപ്പിച്ചിരിക്കുകയാണ്.അതില്‍ നിന്ന് കരകയറാന്‍ ചെല്‍സിക്ക് പറ്റിയ അവസരം ആണിത്.ദുര്‍ബലര്‍ ആയ ലെസ്റ്ററിനെ തോല്‍പ്പിച്ച്‌ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താനും കൂടാതെ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ആണ് ചെല്‍സി നോക്കുന്നത്.

Related Articles

Back to top button