KeralaLatest

ശാന്തിഗിരി നവപൂജിതം നാളെ ; പൊതുസമ്മേളനം ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യും.

“Manju”

പോത്തൻകോട് (തിരുവനന്തപുരം) : ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയാറാമത് ജന്മദിനമായ നാളെ ( സെപ്തംബർ 1, വ്യാഴാഴ്ച) നവപൂജിതം ആഘോഷങ്ങൾക്കും പ്രാർത്ഥനാ ചടങ്ങുകൾക്കും രാവിലെ 5മണിക്ക് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാ‍ഞ്ജലിയോടെ തുടക്കമാകും. 6 മണിക്ക് ധ്വജം ഉയര്‍ത്തും. 6.30 ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 7 മണിമുതല്‍ താമര പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം എന്നിവ നടക്കും. 10.30 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. പത്മശ്രീ എം.എ. യൂസഫലി മുഖ്യാതിഥിയാകും. ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെര്‍ണാണ്ടോ നവപൂജിതം സുവനീര്‍ പ്രകാശനം ചെയ്യും. സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷനാകും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ലത്തീൻ‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിധ്യമാകും. മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. കേരള പോലീസ് സേനയിൽ 35 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡോ.ബി.സന്ധ്യ ഐ.പി.എസിനെ വേദിയിൽ ആദരിക്കും. മുൻമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ . അനിൽകുമാർ, ഡോ. കെ.എൻ. ശ്യാമപ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

ഉച്ചയ്ക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവുമുണ്ടാകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രിമാരായ വീണ ജോർജ്, അബ്ദു റഹ്മാൻ , പി.എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. ചടങ്ങിൽ വച്ച് വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനവും നടക്കും . സീറോ മലങ്കര കാത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, ചങ്ങനാശ്ശേരി അതിരൂപത ആക്സിലറി ബിഷപ്പ് ഡോ. മാര്‍ തോമസ് തറയില്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ മഹനീയ സാന്നിധ്യമാകും. ഡോ.ശശി തരൂര്‍ എം.പി., എ.എ. റഹീം എം.പി., ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ.ബോബി ചെമ്മണ്ണൂർ, എം.എൽ.എ മാരായ പി. ഉബൈദുള്ള, സി.കെ.ആശ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, മുൻ എം.എല്‍.എ. രാജു ഏബ്രഹാം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എ. അനന്തഗോപൻ, വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധുപാൽ, മുൻ മന്ത്രി പന്തളം സുധാകരൻ, വിജയൻ തോമസ്, ഡോ. പുനലൂർ സോമരാജൻ, എം. പി. മുഹമ്മദ്, അമൃതം റെജി എന്നിവര്‍ സമ്മേളനങ്ങളില്‍ സംബന്ധിക്കും‍. ആശ്രമം ഡയറക്ടർ സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതവും സീനിയർ ജനറൽ മാനേജർ ഡി.പ്രദീപ് കുമാർ കൃതജ്ഞതയും ആശംസിക്കും. രാത്രി 8 ന് ദീപ പ്രദക്ഷിണം നടക്കും. തുടർന്ന് വിശ്വസംസ്കൃതി കലാരംഗത്തിന്റെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. സെപ്തംബര്‍ 20 ന് നടക്കുന്ന പൂര്‍ണ്ണകുംഭമേളയോടെ ഈ വര്‍ഷത്തെ നവപൂജിതം ആഘോഷപരിപാടികള്‍ സമര്‍പ്പിക്കും.

 

Related Articles

Back to top button