KeralaLatest

ബെഹ്റിൻ റിട്ടേണീസ് ഓണാഘോഷം സംഘടിപ്പിച്ചു

“Manju”

തിരുവനന്തപുരം: ബെഹ്റിൻ റിട്ടേണീസ് റസിഡെൻറ്സ് അസോസിയേഷൻ, കേരള.തിരുവനന്തപുരം പ്രസ്ക്ലബ്ബിനുസമീപമുള്ള മന്നം മെമ്മോറിയൽ എൻ.എസ്.എസ്. ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഓണസ്മരണകൾ പങ്കുവെച്ചു സംസാരിക്കുന്നു.സോമൻബേബി, സെക്രട്ടറി ഗോപകുമാർ , ശ്രീനിവാസൻ എന്നിവർ സമീപം.കേരളത്തിൻ്റ് വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഓണാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് വളരെ മനോഹരമായി പാടിയ ഓണപ്പാട്ടുകൾ എല്ലാപേരേയുംപഴയ കാലത്തെ ഓണസ്മരണകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. സൗഹൃദങ്ങൾപുതിക്കിയും, ഓണസ്മരണകൾ അയവിറക്കിയും അവർ സന്തോഷത്തോടെ ഓണാഘോഷം ഗംഭീരമായി. രണ്ടു പുസ്തകങ്ങൾ ചടങ്ങിൽ സോമൻ ബേബി പ്രകാശനം ചെയ്തു.വിഭവ സമൃദ്ധമായ ഓണ സദ്യയോടെയാണ് ഓണാഘോഷ പരിപാടികൾ സമാപിച്ചത്

Related Articles

Back to top button