KeralaLatest

ശ്രീലങ്കയിൽ ശാന്തിഗിരിക്ക് സഥലം തരാമെന്ന് മന്ത്രി; എന്തു സഹായവും ചെയ്യാമെന്ന് യൂസഫലി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിന് ശ്രീലങ്കൻ ആവശ്യമായ സ്ഥലം അനുവദിക്കാമെന്ന് ശ്രീലങ്കൻ ടൂറിസം ലാൻഡ് മന്ത്രി ഹരിൻ ഫെർണാൻഡോ. തൊണ്ണൂറ്റിയാറാമത് നവപൂജിതം സമ്മേളനവേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ആത്മീയത മനുഷ്യന് സമാധാനവും മാർഗ്ഗവുമാകുന്നു. സനാതനധർമ്മത്തിലൂന്നിയുള്ള ശാന്തിഗിരിയുടെ ആശയം മാനവലോകത്ത് പുതിയ ആത്മീയവിപ്ലവം സൃഷ്ടിക്കുമെന്നും അദ്ധേഹം പറഞ്ഞു. കേരളവും ശ്രീലങ്കയും തമ്മിൽ ഒരുപാട് സാമ്യതകളൂണ്ടെന്ന് പറഞ്ഞ് തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുൻപ് അദ്ധേഹം വേദിയിൽ ഒരു പ്രഖ്യാപനം നടത്തി. ശ്രീലങ്കയിലെ ലാൻഡ് മിനിസ്റ്റർ എന്ന നിലയിൽ ഞാൻ പറയുകയാണ്. ആശ്രമം ആഗ്രഹിക്കുന്ന സ്ഥലത്ത് ശാന്തിഗിരിക്കായി ഒരിടം നൽകാൻ ഞങ്ങൾ തയ്യാറാണ് “. സദസ്സ് കരഘോഷത്തോടെയാണ് ആ പ്രഖ്യാപനത്തെ വരവേറ്റത്. ശ്രീലങ്കയിൽ ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ കൂടൂതൽ വ്യാപിപ്പിക്കണമെന്നും ശാന്തിഗിരിയുടെ ആത്മീയത ശ്രീലങ്കക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വിശിഷ്ടാതിഥിയായ വ്യവസായി എം.എ. യൂസഫലിയും തന്റെ ആഗ്രഹം മറച്ചു വച്ചില്ല. ഭാരതത്തിന്റെ ബഹുസ്വരതക്ക് ശാന്തിഗിരി നൽകുന്ന സംഭാവനകൾ വലുതാണ്. ഈ പ്രസ്ഥാനത്തിന് എന്നാൽ കഴിയുന്ന എല്ലാ സഹായവും ഞാൻ ചെയ്യും. ഇവിടെ വന്നു ഹെലികോപ്ടർ ഇറങ്ങിയ ശേഷം താനും ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ഒരുമിച്ചാണ് കാറിൽ വന്നത്. ഞാൻ എന്താണ് ഇവിടേക്ക് ചെയ്തു തരേണ്ടത് എന്ന ചോദ്യത്തിന് ഇപ്പോൾ അതിന്റെയൊന്നും ആവശ്യമില്ലെന്നായിരുന്നു ആവശ്യമുണ്ടെങ്കിൽ ചോദിക്കാം എന്നുമായിരുന്നു സ്വാമിയുടെ മറുപടി. അത് അദ്ധേഹത്തിന്റെ നന്മയാണ്. എന്തു സഹായം ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നും അതു ചെയ്തു തരണമെന്നത് തന്റെ മനസാണെന്നും തന്നാൽ കഴിയും വിധം അതു പരിഹരിക്കുമെന്നും ഒരിക്കൽ കൂടി പറഞ്ഞിട്ടാണ് യുസഫലി വേദി വിട്ടത്. സദസ് കരഘോഷത്തോടെ ആ വാക്കുകളെ വരവേറ്റപ്പോഴും വേദിയിലിരുന്ന സ്വാമിയുടെ മുഖത്ത് അപ്പോഴും പുഞ്ചിരി മാത്രമായിരുന്നു മറുപടി.

Related Articles

Back to top button