IndiaLatest

കുതിരപ്പുറത്ത് സൊമാറ്റോ ഭക്ഷണം എത്തിച്ച് ഡെലിവറി ബോയ്; കാരണം അന്വേഷിച്ച് ജനങ്ങള്‍

“Manju”

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്‍റെ തിയ ഹിറ്റ് ആന്റ് റണ്‍ നിയമത്തിനെതിരെ ട്രക്ക്ഡ്രൈവര്‍മാര്‍ സമരം ചെയ്തതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളിൽ നീണ്ടനിരയാണ്. മാത്രവുമല്ല ഇന്ധക്ഷാമം വേറെയും. എന്നാല്‍ ഇത്തരം പ്രതിസന്ധിയും അതിജീവിക്കണമല്ലോ. അത്തരം ഒരു കാഴ്ചയാണ് ഹൈദരാബാദില്‍ നിന്ന് വരുന്നത്. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കുതിരപ്പുുറത്ത് സൊമാറ്റോ ഡെലിവറി നടത്തുകയാണ് ഒരാള്‍.

ഇതിന്റെ വീഡിയോ ആണ പ്പോള്‍ വൈറലായിരിക്കുന്നത്. ചഞ്ചല്‍ഗുഡയില്‍ ഇംപീരിയല്‍ ഹോട്ടലിന് തൊട്ടടുത്താണ് ഇയാള്‍ യാത്ര ചെയ്യുന്നത്. സൊമാറ്റോ ബാഗുമായി ഡെലിവറി ഏജന്റ് കുതിരപ്പുറത്ത് മറ്റ് വാഹനള്‍ക്കൊപ്പം റോഡിലൂടെ പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. റോഡിലെത്തിയപ്പോള്‍ ആളുകള്‍ക്ക് നേരെ കൈ പൊക്കി കാണിക്കുന്നതും കാണാം. എന്താണ് സംഭവി ച്ചതെന്ന് ചോദിച്ചപ്പോള്‍ പെട്രോള്‍ ഇല്ലന്നും മൂന്ന് മണിക്കൂര്‍ ക്യൂവില്‍ നിന്നിട്ടും പെട്രോള്‍ കി ട്ടിയില്ലെന്നും അതിനാലാണ് കുതിരപ്പുറത്ത് പോകാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറയുന്നു .

ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധം കാരണം പെട്രോള്‍ ലഭിക്കില്ലെന്ന ഭയം കൊണ്ട് ആളുകള്‍ പെട്രോള്‍ പമ്പിലേക്ക് എത്തുന്നതിനാല്‍ ഹൈദരാബാദിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ചില പെട്രോള്‍ പമ്പുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കേണ്ടി വന്നു.

 

Related Articles

Back to top button