IndiaLatest

കര്‍ണാടക ബിജെപിയുടെ ഉപസമിതി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

“Manju”

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയില്‍ പാര്‍ട്ടിയുടെ ഉപസമിതി യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിനെയും സംഘടനാ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. ഒപ്പം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ചര്‍ച്ച നടത്തും.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ ഖട്ടീലിന്റെയും അഭ്യര്‍ത്ഥന പ്രകാരമാണ് പ്രധാനമന്ത്രി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. നിയമസഭയിലെ 224 സീറ്റില്‍ 150 സീറ്റെങ്കിലും നേടി 2023ല്‍ വീണ്ടും അധികാരത്തിലെത്തണമെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. ഇതിന് ആവശ്യമായ കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിയില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയതായി ബിജെപി യൂണിറ്റ് വൈസ് പ്രസിഡന്റ് നിര്‍മല്‍ കുമാര്‍ സുരാന പറഞ്ഞു. ഏകദേശം 3,800 കോടി രൂപയുടെ യന്ത്രവല്‍ക്കരണവ്യാവസായികവല്‍ക്കരണ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി കര്‍ണാടകയിലെത്തിയത്.

Related Articles

Back to top button