InternationalLatest

ദു​ബൈ മെ​ട്രോ കൂടുതല്‍ മികവിലേക്ക്

“Manju”

ദു​ബൈ: ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ ദു​ബൈ മെ​ട്രോ സേ​വ​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തി​യു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​​തോ​റി​റ്റി. ദു​ബൈ മെ​ട്രോ​യു​ടെ​യും ട്രാ​മി​ന്‍റെ​യും ഓ​പ​റേ​റ്റ​റാ​യ കി​യോ​ലി​സ്-​എം.​എ​ച്ച്‌.​ഐ കമ്പ​നി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മൂ​ന്നു​ പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്.സ​ങ്കീ​ര്‍​ണ​മാ​യ ത​ക​രാ​റു​ക​ള്‍ വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ത​ത്സ​മ​യം വി​ദൂ​ര​ത്തു​ള്ള വി​ദ​ഗ്​​ധ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ഓ​ഗ്​​മെ​ന്‍റ​ഡ്​ റി​യാ​ലി​റ്റി ആ​പ്ലി​ക്കേ​ഷ​നാ​യ ‘സൈ​റ്റ്​​കാ​ള്‍’​ ആ​ണ്​ ഇ​തി​ല്‍ പ്ര​ധാ​നം. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ലെ സ​മ​യ​ന​ഷ്ടം കു​റ​ക്കു​ന്ന സു​പ്ര​ധാ​ന സം​വി​ധാ​ന​മാ​ണി​ത്. ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ര​ണ്ടാ​മ​ത്തേ​ത്. നെ​റ്റ്‌​വ​ര്‍​ക്കി​ലെ പി​ഴ​വു​ക​ളും വൈ​ക​ല്യ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട്​ ചെ​യ്ത്​ റെ​ക്കോ​ഡ്​ ചെ​യ്യു​ന്ന സം​വി​ധാ​നം വ​ഴി ത​ക​രാ​റു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​നാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​ര്‍.​ടി.​എ​യു​ടെ റെ​യി​ല്‍ ഏ​ജ​ന്‍​സി മെ​യി​ന്‍റ​ന​ന്‍​സ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ അ​മീ​രി പ​റ​ഞ്ഞു.

Related Articles

Back to top button