KeralaLatest

ക്വാറന്റെയിനിൽ ശാപ്പാട് സുഭിക്ഷം

“Manju”

 

തലസ്ഥാനനഗരിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് തിരുവനന്തപുരം നഗരസഭയുടെ അടിപൊളി ഫുഡ്. അന്യസംസ്ഥാനങ്ങളിൽ നിന്നും മണിക്കൂറുകൾ യാത്ര ചെയ്ത് വിശന്നു വലഞ്ഞാണ് ആളുകൾ അതിർത്തി ചെക്ക്പോസ്റ്റായ ഇഞ്ചിവിളയിൽ എത്തുന്നത്. എന്നാൽ ഇഞ്ചിവിളയിലെ നടപടിക്രമങ്ങൾ പൂർത്തിയാകി ക്വാറന്റെയിൻ കേന്ദ്രങ്ങളിൽ എത്തിയവർക്ക് വയറു നിറയെ ഭക്ഷണം നൽകിയാണ് അധികൃതർ അവരെ സ്വീകരിച്ചതെന്ന് നിരീക്ഷണത്തിൽ കഴിയുന്നവർ തന്നെ പറയുന്നു. നഗരസഭ ക്വാറന്റെയിനിൽ ഉള്ളവർക്ക് വേണ്ടി തയ്യാറാക്കിയ മെനു ഇങ്ങനെ…..

തിങ്കളാഴ്ചകളിൽ രാവിലെ ദോശ, സാമ്പാർ, ചമ്മന്തി. ഉച്ച്യ്ക്ക് ചോറിനോടൊപ്പം, മെഴുക്കു പുരട്ടി , തേങ്ങ ചമ്മന്തി , അവിയൽ പോരത്തതിന് മീൻകറിയും മരച്ചീനിയും. ഇനി രാത്രിയായലോ ചപ്പാത്തി, തക്കാളിക്കറി, പിന്നെ ഒരു ചെറുപഴം

ചൊവ്വാഴച രാവിലെ ഇടിയപ്പത്തിലാണ് തുടക്കം.കൂട്ടിന് വെജിറ്റബിൾ സ്റ്റൂ. ഉച്ചക്ക് ചോറും തോരനും , കിച്ചടിയും , സാമ്പാറും . കുറച്ച് അച്ചാറും തരും . രാത്രി ഭക്ഷണം വീശപ്പവും ഗ്രീൻപീസ് കറിയുമാണ്. ചെറുപഴം പതിവാണ്.

ബുധനാഴ്ച രാവിലെ അപ്പവും കടലക്കറിയും. ഉച്ചയ്ക്ക് ചോറും ചിക്കനും. തോരനും അച്ചാറും കൂടെയുണ്ട്. രാത്രിയിൽ ഇടിയപ്പവും കുറുമയും ചെറുപഴവും തരും.

വ്യാഴാഴ്ച രാവിലെ പുട്ടാണ് കേട്ടോ. പയറും പപ്പടവും അകമ്പടിയുണ്ടാകും . ഉച്ചയ്ക്ക് ചോറും അവിയലും പുളിശേരുയും തോരനും . ആഹാ അന്തസ്. തൊട്ട്കൂട്ടാൻ അച്ചാറുമുണ്ടെ. രാത്രിയിൽ എന്നും ഇടിയാപ്പമായൽ ബോറടിക്കില്ലേ. മാറ്റമുണ്ട്. ചപ്പാത്തിയും ഡാൽ കറിയും. ചെറുപഴത്തിനു പകരം ഏത്തപ്പഴം പുഴുങ്ങിയത്. പക്ഷേ പകുതിയേ തരൂ.

ഇനി വെള്ളിയാഴച. രാവിലെ ഇഡ്ഡ്ലി, സാമ്പാർ, ചമ്മന്തി. ഉച്ചയ്ക്ക് ഒരു മുട്ടയോടോപ്പം ആവശ്യത്തിന് ഫ്രൈഡ് റൈസ് തരും . രാത്രിയിൽ തട്ടുദോശയും നല്ല രണ്ട് ചമ്മന്തിയും ഒരു ചെറുപഴവും . എന്താ പോരെ

ശനിയാഴചകളിൽ രാവിലെ അപ്പവും മുട്ടക്കറുയുമാണ്. ഉച്ച്യ്ക്ക് ചോറും അവിയലും തോരനും അച്ചാറും സാമ്പാറും പിന്നെ മുളകും . രാത്രി ഇടിയപ്പവും കുറുമയും ചെറുപഴവും തന്നെ.

ഞായറാഴച എന്താ പരിപാടി എന്നറിയണ്ടെ. രാവിലെ ഇഡ്ഡ്ലിയും സാമ്പാറും വടയും ചമ്മന്തിയും . ഉച്ച്യ്ക്ക് ചോറിനൊപ്പം വെള്ള പച്ചടിയും നല്ല തീയലും മോരു കറിയും അച്ചാറും.

ഇന്നാണല്ലോ ഞായറാഴച, എന്തായാലും ചെന്നെയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്ന ചിലരോട് ഞങ്ങളൊന്ന് അന്വേഷിച്ചു. സംഗതി സത്യമാണ്. പടം വാട്സപ്പിലും വന്നു. ഇന്ന് രാത്രി പുട്ടിനും കടലക്കറിക്കും ചെറുപഴത്തിനും കത്തിരിക്കുകയാണവർ.

പിന്നെ ഒരു കാര്യം. എല്ലാ ദിവസവും രാവിലെ 6 മണിക്ക് ബെഡ് കോഫിയും വൈകുന്നേരം 5 മണിക്ക് ചായയുമുണ്ടത്രെ. ഇങ്ങനെയാനെങ്കിൽ നിരീക്ഷണത്തിൽ പോകാമെന്ന് ചില ട്രോളുകളും പരക്കുന്നുണ്ട്. നോ കമന്റ്സ്.

ഇങ്ങനെ മെനു തയ്യാറാക്കിയത് ഉദ്യോഗസ്ഥർക്ക് വേണ്ടിയല്ല. നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും ഇന്ന് വരാനിരിക്കുന്ന നമ്മുടെ സ്വന്തം പ്രവാസികൾക്കും വേണ്ടിയാണ്. ആരോഗ്യ വിഭാഗത്തിനോട് കൂടി ആലോചിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കാര്യങ്ങൾ മികച്ച രീതിയിൽ നടത്തുകയാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടവും നഗരസഭയും. ഇനിയും അവർചെയ്യട്ടെ , ഇതിലും മികച്ച കാര്യങ്ങൾ.

Related Articles

Back to top button