IndiaLatest

അരി വില കുത്തനെ ഉയര്‍ന്നേക്കും

“Manju”

വരും ദിനങ്ങളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയില്‍ വന്‍ വര്‍ധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തില്‍ 12 മില്യണ്‍ ടണ്ണിന്റെ കുറവാണ് ഈ സീസണില്‍ ഉള്ളത്. രാജ്യത്തെ നാല് മുഖ്യ അരി ഉല്‍പാദന സംസ്ഥാനങ്ങളില്‍ വിളവ് കുത്തനെ ഇടിഞ്ഞു.

പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അരി ഉത്പാദനം കുത്തനെ കുറഞ്ഞു. നിലവിലുള്ള സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയതോതിലുള്ള അരിവില വര്‍ധനവിന് കാരണമാകും. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും അരിസംഭരണം നടക്കുന്നത് താങ്ങുവിലയെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ അരി വിലയില്‍ ഉണ്ടായത് 26% ത്തിന്റെ വര്‍ധനവാണ്.

Related Articles

Back to top button