KeralaLatest

കൂപ്പുകുത്തി തേങ്ങവില

“Manju”

കോഴിക്കോട് : നാളികേര കര്‍ഷകര്‍ക്ക് പ്രഹരമായി സംസ്ഥാനത്ത് പച്ചത്തേങ്ങവില കുത്തനെയിടിഞ്ഞു. പൊതുവിപണിയില്‍ കിലോയ്ക്ക് 24–25 രൂപയാണ് വില.കൃഷിവകുപ്പ് കിലോഗ്രാമിന് 32 രൂപയ്ക്കാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. ഉല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചതും ഇതരസംസ്ഥാനങ്ങളില്‍ ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വിലയിടിവിന് കാരണം. പാം ഓയിലിന് കേന്ദ്രം നികുതി കുറച്ചതും ഇതിന്റെ കയറ്റുമതിക്ക് ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതും വിലയിടിയാന്‍ കാരണമായി.

Related Articles

Back to top button