KeralaLatest

അലിഫിന് കോളേജില്‍ പോകാന്‍ ആര്യാടന്‍ ഷൗക്കത്ത് മുച്ചക്ര വാഹനം നല്‍കും

“Manju”

തൊടിയൂര്‍: സഹപാഠികളായ വിദ്യാര്‍ത്ഥിനികളുടെ ചുമലിലേറി ക്ലാസ് റൂമിലേയ്ക്ക് പോകുന്ന അലിഫ് മുഹമ്മദിന് സഞ്ചരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് മുച്ചക്ര വാഹനം നല്‍കും. ജന്മന ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത അലിഫ്,​ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോര്‍ഡ് കോളേജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയാണ്. സഹപാഠികള്‍ ചുമലിലേറ്റിയാണ് എല്ലാ ദിവസവും അലിഫ് ക്ലാസില്‍ എത്തിച്ചിരുന്നത്. ഇതിന് ആണ്‍ പെണ്‍ വ്യത്യാസമുണ്ടായിരുന്നില്ല.

കോളേജിലെ വിദ്യാര്‍ത്ഥിനികളായ അര്‍ച്ചനയും ആര്യയും ചേര്‍ന്ന് അലിഫിനെ തോളിലേറ്റി ക്ലാസ് റൂമിലേയ്ക്ക് കൊണ്ടു പോകുന്നത് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഫോട്ടോഗ്രാഫറുമായ മൈനാഗപ്പള്ളി സ്വദേശി ജഗത്ത് തുളസീധരന്‍ പകര്‍ത്തി ചിത്രവും വാര്‍ത്തയും നവ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വന്‍തരംഗമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അലിഫിനെ നേരില്‍ കാണാന്‍ ഇന്നലെ നിലമ്പൂരില്‍നിന്ന് അലിഫിന്റെ മാരാരിത്തോട്ടത്തെ വസതിയില്‍ എത്തുകയായിരുന്നു. ആധുനിക രീതിയിലുള്ള മുച്ചക്രവാഹനം പത്ത് ദിവസത്തിനകം അലിഫിന് നല്‍കും.

സി.ആര്‍.മഹേഷ് എം.എല്‍., എസ്.എം ഇക്ബാല്‍, ഹെബിപാപ്പച്ചന്‍, വൈ.ഷാജഹാന്‍, ഹാഷിംസുലൈമാന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആഷിഷ്, ദിനേഷ്ബാബു, നിധിന്‍, ജഗത്ത് തുളസീധരന്‍, അര്‍ച്ചന, ആതിര എന്നിവരും ഹോണ്ട കമ്പനിയുടെ പ്രതിനിധിയും എത്തിയിരുന്നു.

Related Articles

Back to top button