IndiaLatest

ബ്ലാക്ക് ഫം​ഗസ്; രാജ്യത്ത് 8000 ലേറെ രോഗികള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ എണ്ണായിരത്തില്‍ അധികം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു. ബ്ലാക്ക് ഫം​ഗസ്, വൈറ്റ് ഫം​ഗസ് എന്നിവയ്ക്കു പുറമേ ആസ്‌ട്രഗലസ് എന്ന പുതിയ തരം ഫംഗസ് ബാധയും കണ്ടെത്തിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം കൂടുകയാണ്. ശ്വാസകോശത്തെ ഇത് ​ഗുരുതരമായി ബാധിക്കും. ഇത് പകര്‍ച്ചവ്യാധിയല്ല. സിങ്ക് അടങ്ങിയ മരുന്ന് അമിതമായി ഉപയോഗിക്കുന്നത്, വ്യാവസായിക ഓക്സിജന്റെ ഉപയോഗം, വൃത്തിഹീനമായ ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗം തുടങ്ങിയവ ബ്ലാക്ക് ഫംഗസ് പിടിപെടുന്നതിന് കാരണമാകാം.

പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമെന്ന് എയിംസ് ഡയറക്‌ടര്‍ രണ്‍ദീപ് ഗുലേരിയ പറഞ്ഞു. തലവേദന, കണ്ണിന് ചുറ്റും തടിപ്പ്/നീര്, കണ്ണിന് ചുവപ്പ് നിറം/ കാഴ്ച്ച മങ്ങല്‍, മൂക്കില്‍ നിന്നും സ്രവം പുറത്തേക്ക് വരുന്നത് എന്നിവയെല്ലാം ബ്ലാക്ക് ഫം​ഗസ് ബാധയുടെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button