LatestThiruvananthapuram

ഇന്ത്യന്‍ ക്രിക്കറ്റ് ടീം 26ന് തിരുവനന്തപുരത്ത്

“Manju”

തിരുവനന്തപുരം ; ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം 24ന് തിരുവനന്തപുരത്തെത്തും. ഇന്ത്യൻ ടീം 25ന് ഹൈദരാബാദിൽ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 മത്സരം കഴിഞ്ഞ് 26നാകും എത്തുക. 28ന് വൈകിട്ട് 7.30 മുതൽ കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം.

കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരു ടീമുകളും തങ്ങുക. മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് 19ന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങളും പങ്കെടുക്കും. പേയ്ടിഎം വഴിയാണ് ഓൺലൈൻ ടിക്കറ്റ് വിൽപന.

Related Articles

Back to top button