IndiaLatest

മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായി മാര്‍ക്ക് ബൗച്ചര്‍

“Manju”

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ക്ലബ്ബായ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഉപേക്ഷിച്ച ബൗച്ചര്‍ ഉടന്‍ ഇന്ത്യയിലെത്തും.

ട്വന്റി 20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബൗച്ചര്‍ ദക്ഷിണാഫ്രിക്കയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാകാന്‍ ഭാഗ്യം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ബൗച്ചര്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായത് വലിയ അംഗീകാരമായി കരുതുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്റെ ചരിത്രവും നേട്ടങ്ങളും സമാനതകളില്ലാത്തതാണ്. മികച്ച ഘടനയും താരങ്ങളുമാണ് മുംബൈ ഇന്ത്യന്‍സിന്റെ ശക്തി. ഈ ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും‘ –ബൗച്ചര്‍ വ്യക്തമാക്കി. .

 

Related Articles

Back to top button