IndiaLatest

ആര്‍മി പരേഡ് ഡേ ഡല്‍ഹിക്ക് പുറത്തേക്ക്

“Manju”

ന്യൂഡല്‍ഹി: എല്ലാ വര്‍ഷവും ജനുവരി 15ന് നടക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ആര്‍മി പരേഡ് ഡേ ഇത്തവണ ന്യൂ‌ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റിയേക്കും. അടുത്ത വര്‍ഷത്തെ പരേ‌ഡ് സതേണ്‍ കമാന്‍‌ഡ് ഏരിയയില്‍ നടത്താനാണ് സാദ്ധ്യത. മഹാരാഷ്ട്രയിലെ പൂനെയാണ് സതേണ്‍ കമാന്‍ഡിന്റെ ആസ്ഥാനം. ആഘോഷങ്ങള്‍ രാജ്യമാകെ വ്യാപിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയുടെ ആദ്യത്തെ കമാന്‍ഡ് ഇന്‍ ചീഫിനെ നിയമിച്ച ദിവസമാണ് സൈനിക ദിനമായി ആഘോഷിക്കുന്നത്. 1949 ജനുവരി 15 ന് ലെഫ്റ്റനന്റ് ജനറല്‍ കെ.എം. കരിയപ്പ അവസാനത്തെ ബ്രിട്ടീഷ് കമാന്‍ഡ് ഇന്‍ ചീഫിനെ മാറ്റി സ്ഥാനമേറ്റു. ഡല്‍ഹി കന്റോണ്‍മെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് ആര്‍മി ഡേ പരേഡ് നടക്കുന്നത്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സും ഈ വര്‍ഷം വാര്‍ഷിക ഫ്‌ളൈപാസ്റ്റും പരേഡും ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡണ്‍ എയര്‍ ബേസില്‍ നിന്നും ചണ്ഡിഗഡിലേക്ക് മാറ്റിയിരുന്നു.

Related Articles

Back to top button