KeralaLatest

ഓണം ബമ്പര്‍ അനൂപിന് 12.89 കോടി ലഭിക്കും

“Manju”

തൃശൂര്‍: കേരളക്കര കാത്തിരുന്ന 2022ലെ ഓണം ബമ്പറിന്റെ ഫലങ്ങള്‍ പുറത്തുവന്നു. ഒപ്പം ഭാഗ്യശാലികള്‍ അവരുടെ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങി.എന്നാല്‍ ബമ്പര്‍ അടിച്ച ആവേശത്തില്‍ പെട്ടു പോകാതിരിക്കാന്‍ നികുതി കിഴിവുകളെ കുറിച്ച്‌ വിജയികള്‍ വ്യക്തമായി മനസിലാക്കിയിരിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച അനൂപിന് നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച്‌ 15.75 കോടി രൂപ കൈയില്‍ കിട്ടുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിവിധ നികുതിയിളവുകള്‍ക്ക് ശേഷം അനൂപിന് ലഭിക്കുക 12.89 കോടി രൂപ മാത്രമാണ്. 10 ശതമാനം ഏജന്റ് കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ച്‌ സമ്മാന ജേതാവിന് 15.75 കോടി രൂപ ബാങ്ക് അക്കൗണ്ടിലുണ്ടാകും. എന്നാല്‍ ഏജന്റ് കമ്മിഷനും ടിഡിഎസും ചേര്‍ന്ന തുക മാത്രമാണ് ലോട്ടറിവകുപ്പ് നേരിട്ട് പിടിക്കുന്നത് എന്നതുകൊണ്ടാണ് ഈ തുക അക്കൗണ്ടില്‍ വരുന്നത്.
പിന്നാലെ സമ്മാനത്തുക അക്കൗണ്ടിലെത്തുന്നതോടെ അഞ്ചുകോടി രൂപയ്ക്കു മുകളില്‍ വരുമാനമുള്ളയാളായി ഭാഗ്യവാന്‍ മാറുന്നു. അതോടെ നികുതിയുടെ 37 ശതമാനം സര്‍ചാര്‍ജ് അടയ്ക്കണം കൂടാതെ നികുതിയും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ നാലുശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ് ആയും അടയ്ക്കണം.
അതായത് 25 കോടിയുടെ ബമ്പര്‍ നേടിയ ആളുടെ പേരില്‍ 9,61,74,000 രൂപയാണ് നികുതിബാധ്യതയായി ഉണ്ടാവുക. പണം അക്കൗണ്ടിലെത്തി രണ്ടുമാസത്തിനുള്ളില്‍ ബാക്കി തുക അടയ്ക്കണം. വൈകിയാല്‍ ഓരോ മാസവും ഈ തുകയുടെ ഒരു ശതമാനം പിഴയും അടയ്ക്കണം. ഇക്കാര്യത്തെ കുറിച്ച്‌ അധികമാര്‍ക്കും അറിയില്ല എന്നതാണ് വസ്തുത. സര്‍ചാര്‍ജിനെക്കുറിച്ചും സെസ്സിനെക്കുറിച്ചും ധാരണയില്ലാത്തവര്‍ ഈ തുക അവര്‍ അടയ്ക്കാതെ വരും. വര്‍ഷാവസാനം വരുമാനനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഈ തുകയും പിഴയും ചേര്‍ത്ത് അടയ്‌ക്കേണ്ടിവരുമ്ബോഴേക്കും പലരും അക്കൗണ്ടിലെത്തിയ പണം പലവഴിക്ക് ചെലവഴിച്ച്‌ തുടങ്ങിയിട്ടുണ്ടാവും.

Related Articles

Back to top button