KeralaLatest

പുല്ലമ്പാറ രാജ്യത്തെ ആദ്യഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്:

“Manju”

പുല്ലമ്പാറ:  രാജ്യത്തെ ആദ്യഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പുല്ലമ്പാ.റ  ലോ​കം വി​രൽ​ തു​മ്പി​ലു​ള്ള കാ​ല​ത്ത് സാ​ക്ഷ​ര​ത​യി​ൽ ഡി​ജി​റ്റ​ൽ വി​പ്ല​വം തീ​ർ​ക്കു​ക​യാ​ണ് പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ലെല്ലാ​വ​ർ​ക്കും ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​തന​ൽ​കു​കയെന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തിയാവി​ഷ്ക​രി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഈ നേ​ട്ടം കൈ​വ​രി​ച്ച​ത്. നാളെ ​വൈ​കിട്ട് നാ​ലി​ന് (21/09/2022) മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പുല്ലമ്പാറ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ​വച്ച് പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണപ്ര​ഖ്യാ​പ​നംന​ട​ത്തും. ഇ​തോ​ടെ രാ​ജ്യ​ത്തെ സ​മ്പൂ​ർ​ണഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത നേ​ടു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്തെന്നനേ​ട്ടം പു​ല്ല​മ്പാ​റ​ക്ക്​ സ്വ​ന്ത​മാ​കും.

പുല്ലമ്പാറ പഞ്ചായത്തിലെ 14 മുതൽ 65 വയസു വരെയുള്ളവർക്കായി നടത്തുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരത പരിപാടിയായ ഡി.ജി പുല്ലമ്പാറയുടെ പരിശീലന പരിപാടി. 14 മു​ത​ൽ 65 വ​യ​സ്സു​വ​രെ​യു​ള്ള​വ​രെ​യാ​ണ്‌ പ​ദ്ധ​തി​യി​ലുൾ​പ്പെ​ടു​ത്തി​യ​ത്. 45 വ​യ​സ്സി​നു​മു​ക​ളി​ലു​ള്ള​വ​രാ​യി​രു​ന്നു പ​ഠി​താ​ക്ക​ളി​ൽ കൂ​ടു​ത​ൽ. കാ​ഴ്ച​ക്കു​റ​വു​ള്ള​വ​രെ​യും കി​ട​പ്പ് രോ​ഗി​ക​ളെ​യും മ​റ്റ് ഗു​രു​ത​രാരോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ​യും പ​ദ്ധ​തി​യി​ൽ​നി​ന്നൊഴി​വാ​ക്കി​യി​രു​ന്നു. 15 വാ​ർ​ഡു​ക​ളി​ലാ​യി 3300 പേ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി. ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ​രി​ശീ​ലി​പ്പി​ച്ച​ത്. സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗം, വാ​ട്സ്ആ​പ് വി​ഡി​യോകാ​ൾ, ഓ​ഡി​യോകാ​ൾ, ഫോ​ട്ടോ​യും വി​ഡി​യോ​യും ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ൽ, യൂ​ട്യൂ​ബ്, ​ഫൈസ്ബു​ക്ക് എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, ബാ​ങ്ക് അ​ക്കൗ​ണ്ട് ഡീ​റ്റെ​യി​ൽ​സ് മ​ന​സ്സി​ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പാ​ഠ്യ​വി​ഷ​യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നത്.
വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്, അദ്ധ്യക്ഷം വഹിക്കുന്നതും അഡ്വ.ഡി.കെ മുരളി  എം.എല്‍.എ. സ്വാഗതം ആശംസിക്കുന്നതുമാണ്.  കൂടാതെ എം.പി. മാരായ അടൂർ പ്രകാശ് , എ.എ. റഹിം ജോൺ ബ്രിട്ടാസ് , എന്നിവരും സ്ഥാപന മേധാവികൾ, ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻ മാർ ,മെമ്പർമാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കുന്നു.

Related Articles

Back to top button