InternationalLatest

ഒളിംപിക്സില്‍ നിന്ന് പിന്മാറി ടെന്നീസ് താരം ആഞ്ജലിക് കെര്‍ബര്‍

“Manju”

ജര്‍മനി ;ജൂലൈ 23 ന് ടോക്കിയോ ഒളിംപിക്സ് ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുകയാണെന്നറിയിച്ച്‌ മുന്‍ ലോക ഒന്നാം നമ്പര്‍ ജര്‍മനിയുടെ ടെന്നീസ് താരം ആഞ്ജലിക് കെര്‍ബര്‍. ഒളിംപിക്‌സ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് താരത്തിന്റെ തീരുമാനം. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

തുടര്‍ച്ചയായ മത്സരങ്ങളാല്‍ ക്ഷീണിതയാണെന്നും ശരീരത്തിന് വിശ്രമം ആവശ്യമാണെന്നും അറിയിച്ചാണ് താരം ഒളിംപിക്‌സില്‍ നിന്നും പിന്മാറുന്നത്. മുന്‍പ് 2016 റിയോ ഒളിംപിക്‌സില്‍ കെര്‍ബര്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ ഒളിംപിക്‌സില്‍ നിന്നും ടെന്നീസ് മേഖലയിലെ നിരവധി പ്രമുഖര്‍ നേരത്തെ തന്നെ പിന്മാറിയിരുന്നു. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, ഡൊമിനിക് തീം, സെറീന വില്യംസ്, സിമോണ ഹാലെപ് തുടങ്ങിയവരാണ് ഒളിംപിക്സില്‍ നിന്നും പിന്മാറിയ പ്രധാന താരങ്ങള്‍.

Related Articles

Back to top button