InternationalLatest

ഹിജാബ് : ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച്‌ ഇറാന്‍

“Manju”

ടെഹ്റാന്‍: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച്‌ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത യുവതി കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാനമായ ടെഹ്‌റാനിലും കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യയിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച്‌ ഇറാന്‍. ഒരാഴ്ചയായി തുടരുന്ന പ്രതിഷേധ പ്രകടനത്തില്‍ ഇതുവരെ 30ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞാഴ്ചയാണ് മഹ്സ അമിനിയെന്ന ( 22 ) യുവതി ടെഹ്റാനില്‍ വച്ച്‌ അറസ്റ്റിലായതും പിന്നാലെ അബോധാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചതും. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button