InternationalLatest

നരേന്ദ്രമോദിയുടെ ആര്‍ജ്ജവത്തില്‍ കയ്യടിച്ച്‌ പെന്റഗണും വൈറ്റ്ഹൗസും

“Manju”

വാഷിംഗ്ടണ്‍: റഷ്യയെ ഐക്യരാഷ്‌ട്ര സഭയില്‍ രാജ്യങ്ങള്‍ കടന്നാക്രമിക്കുമ്പോഴും നിറഞ്ഞു മുഴങ്ങുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനോട് പറഞ്ഞവാക്കുകള്‍.
നരേന്ദ്രമോദി പുടിനുമായി സംസാരിച്ച രീതിയെ പെന്റഗണ്‍ വാനോളം പുകഴ്‌ത്തുകയാണ്. അതീവ ഗുരുതരമായ സാഹചര്യത്തിലും പുടിനോട് നേരിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിച്ച രീതി ലോകനേതാക്കളുടെ കണ്ണ് തുറപ്പിക്കുകയാണ്. സ്വന്തം നാടിന് ഒന്നും നേടിയെടുക്കാനായിരുന്നില്ല നരേന്ദ്രമോദിയുടെ ആത്മാര്‍ത്ഥ ശ്രമം. പുടിനോട് യുദ്ധം ഉടന്‍ അവസാനിപ്പി ക്കണമെന്ന് പറഞ്ഞത് മറ്റൊരു രാജ്യത്തിന് വേണ്ടി മാത്രമല്ല ലോകസമാധാനത്തി നായിട്ടാണെന്ന് പെന്റഗണ്‍ അസിസ്റ്റന്റ് സെക്രട്ടറിയും ഇന്തോ-പസഫിക് സുരക്ഷാ മേധാവികൂടിയായ ഡോ. എലി റാറ്റ്‌നെര്‍ വിശദീകരിക്കുന്നു.
നരേന്ദ്രമോദി പുടിനോട് നേരിട്ട് സംസാരിച്ച രീതിയെ പെന്റഗണ്‍ ഏറെ പ്രകീര്‍ത്തിച്ചു. ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന് മനസ്സിലാക്കണമെന്ന മുന്നറിയിപ്പ് നരേന്ദ്രമോദി നേരിട്ട് പുടിന്റെ മുഖത്തുനോക്കി പറഞ്ഞതിനൊപ്പം യുക്രെയ്‌നെ ആദ്യം ആക്രമിച്ച സംഭവത്തില്‍ ഫോണില്‍ വിളിച്ച്‌ സംസാരിച്ച കാര്യവും പ്രത്യേകം എടുത്തു പറഞ്ഞതും പെന്റഗണ്‍ ഉപമേധാവി സൂചിപ്പിച്ചു. ലോകരാജ്യങ്ങളെല്ലാം നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുമ്ബോള്‍ ഉസ്ബക്കിസ്ഥാനിലെ സമാര്‍ഖണ്ഡിലെ ഷാന്‍ഹായ് സമ്മേളനത്തിലെ നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം ചരിത്രത്തിലെ അതീവ പ്രാധാന്യമുള്ള നയതന്ത്ര കൂടിക്കാഴ്ചയായി മാറി ക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസും നരേന്ദ്രമോദിയെ പ്രശംസിച്ചിരുന്നു. അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനാണ് വൈറ്റ് ഹൗസില്‍ പത്രസമ്മേളനത്തില്‍ ഷാന്‍ഹായിലെ നരേന്ദ്രമോദി-പുടിന്‍ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വിശദമായി പറഞ്ഞത്. റഷ്യയുമായി വളരെ പഴക്കംചെന്ന പ്രതിരോധ വാണിജ്യബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് അമേരിക്ക മനസ്സിലാക്കുന്നു. എന്നാല്‍ ലോകത്തെ മുഴുവന്‍ സമാധാനവും ഇല്ലാതാക്കുന്ന റഷ്യയുടെ നീക്കത്തെ തള്ളിപ്പറയാന്‍ ഇന്ത്യ മടിച്ചില്ലെന്നത് ഏറെ മാതൃകാപരവും അവസരോചിതവുമാണെന്നും സള്ളിവന്‍ ചൂണ്ടിക്കാട്ടി.
ലോകം അതിതീവ്ര പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കൊറോണയിലൂടെ ചൈന ലോകത്തെ മൂന്ന് വര്‍ഷം പിന്നോട്ടടിച്ചു. ഇപ്പോള്‍ റഷ്യ യുക്രെയ്‌നെ ആക്രമിച്ചതിലൂടെ പതിറ്റാണ്ടുകള്‍ വിചാരിച്ചാലും പരിഹരിക്കാനാകാത്ത നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. സമ്പത്തിനും വാണിജ്യരംഗത്തും പരിസ്ഥിതിയ്‌ക്കും ഉണ്ടായിരിക്കുന്ന നഷ്ടം വിവരിക്കാനാവാത്തതെന്നും വിദഗ്ധര്‍ ഐക്യരാഷ്‌ട്രസഭയില്‍ ഉദാഹരണ സഹിതം വിമര്‍ശിക്കുകയാണ്.

Related Articles

Back to top button