IndiaLatest

റിപ്പോ നാല്‌ ശതമാനത്തില്‍ തുടരും : ആര്‍.ബി.ഐ

“Manju”

Image result for റിപ്പോ നാല്‌ ശതമാനത്തില്‍ തുടരും : ആര്‍.ബി.ഐ

ശ്രീജ.എസ്

മുംബൈ: കേന്ദ്ര ബജറ്റിനു ശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തന്നെ തുടരും. അതെ സമയം റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമാണ്.
സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രതീക്ഷയേകുന്നതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് ആര്‍ ബി ഐയുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് നിരക്കുകളില്‍ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.

10.5 ശതമാനം വളര്‍ച്ചയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലമായാണ് ആര്‍.ബി.ഐ. വിലയിരുത്തല്‍.നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എം.പി.സി. യോഗത്തില്‍ അംഗങ്ങളില്‍ മുഴുവന്‍ പേരും വോട്ടു ചെയ്തത്. ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് സമിതി തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. അതെ സമയം വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button