IndiaLatest

50% ശേഷിയില്‍ ജിമ്മുകൾ തുറക്കാം

“Manju”

ദില്ലി : കോവിഡ് -19 കേസുകൾ തുടർച്ചയായി കുറയുകയും കേസ് പോസിറ്റിവിറ്റി നിരക്ക് കുറയുകയും ചെയ്യുന്നതിനാൽ ദില്ലി സർക്കാർ കോവിഡ് -19 നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ ദില്ലി ഡയസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) ദില്ലി ‘അൺലോക്ക്’ അഞ്ചാം ഘട്ടത്തിനായി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.
ഇളവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും . ജിംനേഷ്യം, യോഗ സ്ഥാപനങ്ങൾ  എന്നിവക്ക്‌ ഇപ്പോൾ ദേശീയ തലസ്ഥാനത്ത് 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാൻ അനുവാദമുണ്ട്. വിവാഹ ഹാളുകൾ, വിരുന്നു ഹാളുകൾ, ഹോട്ടലുകൾ എന്നിവയും പരമാവധി 50 അതിഥികളുമായി വിവാഹ ചടങ്ങുകൾ നടത്താൻ അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button