LatestThiruvananthapuram

കൂട്ടുകാരനെ കൂട്ടാൻ വന്നു; ജീവിതത്തിൽ കൂട്ടായത് മഹാഗുരു- സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി

“Manju”

ശാന്തിഗിരി : ആദ്യമായി ശാന്തിഗിരി ആശ്രമത്തിലെത്തുന്നത് തന്റെ കൂട്ടുകാരനെ ( ഇന്നത്തെ സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി) കാണാനും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനുമായിരുന്നുവെന്നും തന്റെ ജീവിതത്തിൽ വഴികാട്ടിയായി നവജ്യോതി ശ്രീകരുണാകരഗുരു എന്ന  മഹാഗുരുവിനെ ലഭിച്ചത് അങ്ങനെയാണെന്നും സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി. സന്ന്യാസദീക്ഷാ വാർഷികാഘോഷങ്ങളൂടെ രണ്ടാംദിനമായ ഇന്ന് (27/09/2022 ചൊവ്വാഴച) സ്പിരിച്വൽ കോൺഫറൻസ് ഹാളിൽ നടന്ന മീറ്റിംഗിൽ ഗുരുവുമായുള്ള അനുഭവം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

ബോംബെയിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന സമയത്താണ് സുഹൃത്തിനെ കാണാൻ ആശ്രമത്തിൽ വന്നത്. സഹകരണമന്ദിരത്തിന്റെ കോൺക്രീറ്റ് വര്‍ക്കുകള്‍ നടക്കുന്ന സമയമായതിനാൽ എല്ലാവരും കർമ്മത്തിലായിരുന്നു. ആ സമയത്ത് കര്‍മ്മം ചെയ്യുവാനായി സുഹൃത്തിനൊപ്പം ചേർന്നു. കോൺക്രീറ്റിനിടെ സിമന്റ് ചട്ടി പിടിച്ച് കൈ മുഴുവന്‍ പൊള്ളിയതിനാൽ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. മടക്കയാത്ര അടുത്ത ദിവസമാക്കി. അടുത്ത ദിവസവും ഇതുപോലെ തന്നെ രാവിലെ മുതല്‍ കര്‍മ്മമാണ്. അങ്ങനെ മൂന്നു ദിവസം ആശ്രമത്തില്‍ നില്‍ക്കേണ്ടി വന്നു. രണ്ട് ദിവസം കര്‍മ്മം ചെയ്തപ്പോള്‍ കൈയ്ക്ക് തീരെ വയ്യാത്തതുകൊണ്ട് അടുത്ത ദിവസം റസ്റ്റ് എടുക്കേണ്ടതായി വന്നു. അപ്പോള്‍ പരിചയപ്പെട്ട ദേവേട്ടന്‍ എന്നയാൾ ഗുരുദർശനത്തിനായി ക്ഷണിച്ചു. ഗുരുവിനെ കണ്ട മാത്രയിൽ എന്തെന്നില്ലാത്ത സ്നേഹവും അടുപ്പവും തോന്നി. ദേവീദേവ സമ്പ്രദായങ്ങളെക്കുറിച്ചും ആരാധനാ സമ്പ്രദായങ്ങളെക്കുറിച്ചുമൊക്കെ ഗുരു അന്ന് സംസാരിച്ചു. ഇവിടെ ഒരു അനുഭവവശമുണ്ടെന്നും ദേവീദേവന്മാരോട് സംസാരിക്കാന്‍ കഴിയുന്ന കുട്ടികള്‍ വരെ ഇവിടെയുണ്ടെന്നും ഗുരു പറഞ്ഞു. കാലങ്ങളായിട്ട് തന്റെ ഉള്ളിലുള്ള ചോദ്യങ്ങളുടെ മറുപടിയായിരുന്നു ഗുരുവിന്റെ അന്നത്തെ പ്രഭാഷണമെന്ന് സ്വാമി പറഞ്ഞു. തന്റെ പൂര്‍വ്വാശ്രമത്തില്‍ ബിജോയ് എന്നായിരുന്നു പേരെന്നും ഈ പേരില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ഗുരു ഒരിക്കൽ പറഞ്ഞതുമൊക്കെ സ്വാമി ഓർത്തെടുത്തു. പിന്നീട് ദീക്ഷാ സമയത്ത് പേര് മാറി. കാലങ്ങള്‍ കൊണ്ട് ഗുരു ഉദ്ദേശിച്ചത് ഇതായിരിക്കമെന്നും ഗുരു തന്ന ഈ ജീവിതത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്നും സ്വാമി കൂട്ടിച്ചേർത്തു.

Related Articles

Back to top button