IndiaLatest

വൈറസിനെ പടികടത്താൻ ത്രിതല സുരക്ഷ

“Manju”

ഡോ.നിതുൽ രവി

 

ചെന്നൈ : തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ രോഗികൾ കോവിഡ് രോഗികളുള്ള ചെന്നൈ നഗരത്തിലെ റോയപുരം , കോയമ്പേട് , മണലി , അണ്ണാനഗർ , വത്സരവാക്കം എന്നിവിടങ്ങളിലെ കണ്ടെയ്‌മെന്റ് സോണുകളിൽ ത്രിതല സുരക്ഷയൊരുക്കാൻ കോർപറേഷൻ തീരുമാനം . കോവിഡിന്റെ പ്രഭവകേന്ദ്രങ്ങൾ കണ്ടെത്തി പഴുതടച്ച് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യം.

ഇന്നലെ മാത്രം ചെന്നൈ നഗരത്തിൽ 178 പേർക്ക് രോഗം സ്ഥിതീകരിച്ചതോടെ നഗരത്തിലെ രോഗികളുടെ എണ്ണം 1000 കടന്നു . പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മുതിർന്ന ഐ എ എസ് ഉദ്യാഗസ്ഥനും മുൻ ആരോഗ്യ സെക്രെട്ടറിയുമായ ജെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഉന്നത സമിതിക്കു രൂപം നൽകി .നഗരത്തിലെ 98 ശതമാനം രോഗികളും ലക്ഷണങ്ങൾ ഇല്ലാത്തവരാണ് . ഇത് ആരോഗ്യപ്രവർത്തകരിൽ ആശങ്ക ജനിപ്പിക്കുന്നു.

രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണത്തിലും വർദ്ധനവ് വരുത്തി. ഇന്നലെ മാത്രം 9615 സാംപിൾ ആണ് ടെസ്റ്റ് ചെയ്തത് .
അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടിച്ചു ക്വാറന്റൈൻ ചെയ്യും.
തലസ്ഥാന നഗരം ഒഴിച്ച് നിർത്തിയാൽ തമിഴ്നാട് ആശ്വാസത്തിലാണ്‌ . നിലവിൽ ആശുപത്രിയിൽ കഴിയുന്നവരേക്കാൾ കൂടുതലാണ് രോഗം ഭേദമായവരുടെ എണ്ണം.

Related Articles

Leave a Reply

Back to top button