IndiaLatest

ജയിലില്‍നിന്ന് പഠിച്ചത് പ്രിന്റിങ്, പുറത്തിറങ്ങിയപ്പോള്‍ കള്ളനോട്ടടിച്ചു; യുവാവ് പിടിയില്‍

“Manju”

വിദിശ: ജയിലില്‍ നിന്ന് പ്രിന്റിങ് പരിശീലനം നേടി പുറത്തിറങ്ങിയപ്പോള്‍ കള്ളനോട്ടടിച്ച യുവാവ് പോലീസ് പിടിയില്‍. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത് (35) ആണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കള്ളനോട്ടടിച്ചത്. ഇയാളില്‍ നിന്ന് 200 രൂപയുടെ 95 നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. നോട്ടടിക്കാനുള്ള കളര്‍ പ്രിന്ററുകള്‍, ആറ് മഷിക്കുപ്പികള്‍, വിവിധതരം കടലാസുകള്‍ എന്നിവയും ഇയാളില്‍ നിന്ന് പിടികൂടി.

കൊലപാതകം ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. അടുത്തിടെയാണ് ഭൂപേന്ദ്രസിങ് പുറത്തിറങ്ങിയത്. ജയിലില്‍ തടവുകാര്‍ക്ക് വൊക്കേഷണണല്‍ ട്രെയിനിങ്ങിന്റെ ഭാഗമായി പ്രിന്റിങ് പരിശീലനം നല്‍കിയിരുന്നു.തടവുകാര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ജോലി ലഭിക്കാന്‍ സഹായമാകുമെന്ന് കരുതിയാണ് ഇത്തരം പരിശീലനം നല്‍കുന്നത്.

Related Articles

Back to top button