IndiaLatest

ഇന്ന് വ്യോമസേനാ ദിനം ; നവതിയുടെ നിറവില്‍ ; രാഷ്‌ട്രപതി മുഖ്യാതിഥി

“Manju”

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനാ ദിനം ഇന്ന്. ലോകോത്തര നിലവാരത്തിലേയ്‌ക്ക് ആത്മനിര്‍ഭരമായി പറന്നുപൊങ്ങുന്ന വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ പ്രദര്‍ശന ത്തിനാണ് ഇത്തവണ രാജ്യം സാക്ഷിയാകാന്‍ പോകുന്നത്. സ്ഥിരമായി വ്യോമസേന ദിന പരിപാടികള്‍ നടത്താറുള്ള ഗാസിയാബാദിലെ ഹിന്‍ഡോണ്‍ വ്യോമതാവളത്തിന് പകരം ചണ്ഡീഗഡിലെ സുഖ്നയിലാണ് ഇത്തവണ പ്രദര്‍ശനം നടക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ചടങ്ങില്‍ മുഖ്യാതിഥിയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സംയുക്ത സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറല്‍ അനില്‍ ചൗഹാന്‍, മറ്റ് സൈനിക മേധാവികള്‍ എന്നിവരും വ്യോമസേനാ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിവിധ യുദ്ധവിമാനങ്ങളും ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളുമാണ് ഇന്ന് വ്യോമപ്രദര്‍ശനത്തിന് അണിചേരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ . രഥിയുടെ നേതൃത്വത്തില്‍ 74 വിമാനങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ തേജസ്സ്, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രചണ്ഡ് ലൈറ്റ് വെയ്റ്റ് അറ്റാക്കിംഗ് ഹെലികോപ്റ്ററുകള്‍, റഫേല്‍, മിഗ്-21 എന്നിവയും പ്രദര്‍ശനത്തിനുണ്ടാകുമെന്നാണ് വ്യോമസേന അറിയിച്ചു.

Related Articles

Back to top button