IndiaLatest

ഇന്ത്യന്‍ വ്യോമസേനയുടെ പുത്തന്‍ യുണിഫോം

“Manju”

ചണ്ഡീഗഢ്: ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുതിയ വേര്‍സറ്റൈല്‍ കോംബാറ്റ് യൂണിഫോം പുറത്തിറക്കി. നിരവധി സവിശേഷതയാണ് പുതിയ യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതൊരു ദുരിതത്തിലും സ്വയം രക്ഷ നേടാന്‍ യൂണിഫോമിന് സാധിക്കും. യുദ്ധ സമയത്തും മറ്റു സാഹചര്യങ്ങളില്‍ നിന്നും ശത്രുക്കളുടെ കണ്മുന്നില്‍ നിന്നും ഞൊടിയിടയില്‍ വഴുതി മാറാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശത്രുക്കള്‍ക്ക് പെട്ടന്ന് കണ്ടു പിടിക്കാന്‍ പ്രയാസമായിരിക്കും.

ഫാബ്രിക് ഭാരം കുറഞ്ഞതും കൂടുതല്‍ ഉറപ്പുള്ള രീതിയിലാണ് യൂണിഫോം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ എത്ര നേരം വേണമെങ്കിലും ഇവ ധരിക്കുകയും കഠിനമായ പ്രവര്‍ത്തനങ്ങളില്‍ അനായാസമായി ഏര്‍പ്പെടാന്‍ ചെയ്യാന്‍ സാധിക്കും. പ്രകൃതിയുടെ നിറവുമായി ഇണങ്ങി ചേരുന്ന തരത്തിലാണ് ഇവ രൂപപ്പെടുത്തിയിരിക്കുന്നത്. പര്‍വ്വതപ്രദേശങ്ങള്‍ മുതല്‍ ഉപദ്വീപിന്റെ വിശാലമായ തീരം വരെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ ഏതു സാഹചര്യങ്ങളിലും ഇവ ധരിക്കാമെന്നാണ് പറയുന്നത്. വടക്കുകിഴക്കന്‍ കാടുകളിലും രാജസ്ഥാന്‍ മരുഭൂമി ഉള്‍പ്പെടുന്ന പലയിടങ്ങളിലും കോംബാറ്റ് യൂണിഫോം ധരിച്ച സൈനികരെ ഇനിമുതല്‍ കാണാം.

Related Articles

Back to top button