InternationalLatest

കേരളത്തിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് വിദേശ യുണിവേഴ്സിറ്റുകളിലെ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കും: മുഖ്യമന്ത്രി

“Manju”

നോർവേയ്ക്ക് സമാനമായ രീതിയിൽ കേരളത്തിൽ ​ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കും മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഷങ്ങളായി നോർവേയിൽ ജോലി ചെയ്യുന്ന ഡോക്ടമാർ, മറ്റ് ​ഗവേഷണ വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെയുള്ള സംഘവുമായി ബെർജെനിൽ നടന്ന ആശയവിനിമയ പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

നോർവേയിൽ ​ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉപയോ​ഗിക്കുന്നതിനുള്ള അവസരം ലഭിക്കുന്നുണ്ട്. ഇത്തരം അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ നമ്മുടെ നാട്ടിലെ വിദ്യാർത്ഥിക്കും ലഭിച്ചാൽ ​ഗവേഷണത്തിന്റെ നിലവാരം ഉയർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ​

കേന്ദ്ര, കേരള സർക്കാരുകളുടെയും ​മറ്റ് ​ഗവേണസ്ഥാപനങ്ങളുടെയും ഫെല്ലോഷിപ്പുകളെ ക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നതും എല്ലാവർക്കും പ്രാപ്യമാവുന്നതുമായ ഒരു ഇൻഫർമേഷൻ സിസ്റ്റം രൂപീകരിക്കും. നാട്ടിലെ വിദ്യാർത്ഥികൾക്ക് ഈ ഫെലോഷിപ്പുകളെക്കിറിച്ച് വേണ്ടത്ര ധാരണയില്ലെന്ന അഭിപ്രായം വിദ്യാർത്ഥികൾ ഉന്നയിച്ചപ്പോഴാണ് ഇതിനായി പുതിയൊരു സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സംസാരിച്ചത്.

ഗവേഷക വിദ്യാർത്ഥികൾക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഇപ്പോൾ കേരളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവയോടൊപ്പം ഈ കാര്യങ്ങൾ കൂടി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

നോർവേയിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചും കായിക മികവിനെക്കുറിച്ചും മുഖ്യമന്ത്രി വിദ്യാർത്ഥികളോട് ചോദിച്ചറിഞ്ഞു. 55 ലക്ഷം ജനങ്ങളുള്ള നോർവേ എങ്ങനെയാണ് കായിക മേഖലയിൽ മുന്നേറുന്നത് എന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ നോർവേ മലയാളി സമൂഹത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾ അനുഭവിക്കുന്ന ചില പ്രയോ​ഗിക പ്രശ്നങ്ങളും അവർ പറഞ്ഞു.

ഫിഷറീസ് മേഖലയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് ​ഗവേഷക വിദ്യാർത്ഥികൾ വിശദീകരിച്ചു. മത്സ്യം വളർത്തുന്ന രീതി വ്യാപകമായി നോർവേയിൽ ഉപയോ​ഗിക്കുന്നുണ്ട്. ഇതിനാവശ്യമായ സങ്കേതിക വിദ്യ അവർ വികസിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും മത്സ്യത്തിന്റെ ഉൽപാദം വിർധിപ്പിക്കുന്നതിന് ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കുന്നത് ​ഗൗരവപൂർവ്വം പരി​ഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button