KeralaLatest

ഈ വര്‍ഷം ഡിസംബര്‍ 8 ന് അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ ഇറങ്ങും; പ്രവചനവുമായി ‘ടൈം ട്രാവലര്‍’

“Manju”

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവര്‍ ഉണ്ടോ ഇല്ലയോ, അവ നമ്മെ നിരീക്ഷിക്കുന്നുണ്ടോ, ഭൂമിയിലാണോ അതോ മറ്റേതെങ്കിലും ​ഗ്രഹത്തിലാണോ അവ ജീവിക്കുന്നത് തുടങ്ങിയ ചില ചോദ്യങ്ങള്‍ നമ്മുടെ എല്ലാവരുടെയും മനസില്‍ ഉണ്ടായിരുന്നു. എന്നാലിപ്പോഴിതാ ഒരു സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലര്‍’ പറയുന്നതനുസരിച്ച്‌ ഡിസംബര്‍ 8 ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇറങ്ങും.
സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലര്‍’ കൂടിയായ എനോ അലറിക് ടിക് ടോകില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. “ശ്രദ്ധിക്കുക! അതെ, ഞാന്‍ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികള്‍ ഓര്‍ക്കുക.” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഞ്ചു പ്രവചനങ്ങളാണ് ഇതുപ്രകാരം അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്. ഈ വര്‍ഷം ഡിസംബറില്‍ മനുഷ്യര്‍ക്ക് അന്യഗ്രഹജീവികളുമായി ഇടപഴകാന്‍ കഴിയുമെന്നതാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഡിസംബര്‍ 8-ന് ഒരു ഭീമന്‍ ഉല്‍ക്കയില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇറങ്ങിയേക്കാം. 2023 മാര്‍ച്ചില്‍ യുഎസിന്റെ പടിഞ്ഞാറന്‍ തീരത്ത് 750 അടി മെഗാ സുനാമി നേരിടേണ്ടിവരും. 2023 ഫെബ്രുവരി 6 ന് ഒരു കൂട്ടം കൗമാരക്കാര്‍ മറ്റ് ഗാലക്സികളിലേക്ക് ഒരു വേംഹോള്‍ തുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തുമെന്നും അദ്ദേഹം പ്രവചിച്ചു.
അടുത്ത ആറ് മാസത്തിനുള്ളില്‍ നടക്കുമെന്ന് കരുതപ്പെടുന്ന മറ്റ് സംഭവങ്ങളും അദ്ദേഹം പ്രവചിച്ചു. അതില്‍ ആദ്യത്തേത് നവംബര്‍ 30 ന് നടക്കാന്‍ സാധ്യതയുണ്ട്. അന്ന്, ഭൂമിയെ അനുകരിക്കുന്ന ഒരു പുതിയ ഗ്രഹം ജെയിംസ് വെബ് ദൂരദര്‍ശിനി കണ്ടെത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതിനുശേഷം ഡിസംബര്‍ എട്ടിന് അന്യഗ്രഹജീവികളുടെ ഇടപെടല്‍ നടക്കും.

Related Articles

Back to top button