IndiaLatest

‘വേള്‍ഡ് ഗ്രീന്‍ സിറ്റി അവാര്‍ഡ്’ സ്വന്തമാക്കി ഹൈദരാബാദ്

“Manju”

ഹൈദരാബാദ്: ലോകത്തിലെ ഹരിത നഗരങ്ങള്‍ക്കായി നല്‍കുന്ന വേള്‍ഡ് ഗ്രീന്‍ സിറ്റിഅവാര്‍ഡ് സ്വന്തമാക്കുന്ന ഒരേയൊരു ഇന്ത്യന്‍ നഗരമായി ഹൈദരാബാദ്. ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്സിന്റെ പുരസ്‌കാരമാണ് നഗരം സ്വന്തമാക്കിയത്. 2022-ലെ വേള്‍ഡ് ഗ്രീന്‍ സിറ്റി അവാര്‍ഡിന് പുറമെ ലിവിങ് ഗ്രീന്‍ ഫോര്‍ ഇക്കണോമിക് റിക്കവറി ആന്റ് ഇന്‍ക്ലൂസീവ് ഗ്രോത്ത്എന്ന വിഭാഗത്തിലും ഹൈദരാബാദിന് പുരസ്‌കാരം ലഭിച്ചു.

നഗരത്തിനും രാജ്യത്തിനും അഭിമാനകരമായ നേട്ടം കൈവരിച്ചതില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സന്തോഷം പ്രകടിപ്പിച്ചു. നഗരവികസന മന്ത്രി കെ ടി രാമറാവു ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി ടീമിനെയും സ്പെഷ്യല്‍ ചീഫ് സെക്രട്ടറി എംഎ ആന്‍ഡ് യുഡി അരവിന്ദ് കുമാറിനെയും നേട്ടത്തിന് അഭിനന്ദനമറിയിച്ചു.

ഹരിത ഹരം, നഗരവികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി നടപ്പാക്കുന്നു എന്നതിന്റെ തെളിവാണ് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളെന്നും ഇവ നാടിന് ഹരിതഫലങ്ങള്‍ നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘തെലങ്കാന കു ഹരിത ഹരംഎന്ന പദ്ധതി വഴി സംസ്ഥാനത്തെ ഹരിത വിസ്തൃതി സര്‍്ക്കാര്‍ വികസിപ്പിച്ചിരുന്നു. പദ്ധതി തുടരുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം ഹൈദരാബാദ് ആണെന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡിനായി ആറ് വിഭാഗങ്ങളിലായാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. ആറ് വിഭാഗങ്ങളിലായി ആകെ 18 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു. ലിവിംഗ് ഗ്രീന്‍ ഫോര്‍ ബയോഡൈവേഴ്സിറ്റി (കൊളംബിയ, ഓസ്ട്രേലിയ, ഫ്രാന്‍സ്), ലിവിംഗ് ഗ്രീന്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് (തുര്‍ക്കി , ഓസ്ട്രേലിയ, മെക്സിക്കോ), ലിവിംഗ് ഗ്രീന്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബിങ് (ബ്രസീല്‍, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ), ലിവിംഗ് ഗ്രീന്‍ ഫോര്‍ വാട്ടര്‍ (കാനഡ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക), ലിവിംഗ് ഗ്രീന്‍ ഫോര്‍ സോഷ്യല്‍ കോഹെഷന്‍ (അര്‍ജന്റീന, ദക്ഷിണ കൊറിയ, ഫ്രാന്‍സ്), ലിവിംഗ് ഗ്രീന്‍ ഫോര്‍ ഇക്കണോമിക് റിക്കവറി & ഇന്‍ക്ലൂസീവ് ഗ്രോത്ത് (കാനഡ, ഇറാന്‍, ഇന്ത്യ) എന്നിവയാണ് 6 വിഭാഗങ്ങളും ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത രാജ്യങ്ങളും.

Related Articles

Back to top button