IndiaLatest

വിദേശ താരങ്ങളില്‍ പൂര്‍ണ്ണ തൃപ്തി – ബ്ലാസ്റ്റേഴ്സ് കോച്ച്‌

“Manju”

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങളില്‍ ഇവാന്‍ കലിയുഷ്നി ആയിരുന്നു ആദ്യ മത്സരത്തില്‍ താരമായി മാറിയത്. അന്ന് ഇറങ്ങിയ മറ്റു വിദേശ താരങ്ങളുടെ പ്രകടനങ്ങളിലും താന്‍ തൃപ്തന്‍ ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച് ഇന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ മത്സരത്തിലെ വിജയത്തില്‍ അവര്‍ എല്ലാം സംഭാവന ചെയ്തിട്ടുണ്ട് എന്ന് കോച്ച്‌ പറഞ്ഞു.

ഇപ്പോള്‍ എല്ലാ വിദേശ താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തില്‍ മികച്ച നിലയില്‍ ആണ്. എല്ലാവര്‍ക്കും പുതിയ ടീമും സഹ താരങ്ങളുമായി ഇണങ്ങാന്‍ സമയം വേണ്ടി വരും. അതു മാത്രമാണിത്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗുകള്‍ എല്ലാം അവര്‍ എന്തിനാണ് ഇവിടെ വന്നത് എന്ന് കാണിച്ചു തരും എന്ന് കോച്ച്‌ ഇവാന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.ഒരോ ചുവട് വെച്ച്‌ അവര്‍ മുന്നോട്ട് പോവുകയാണ്. സീസണിലെ ആദ്യ മത്സരം ആര്‍ക്കും എളുപ്പം ആയിരിക്കില്ല. പുതിയ താരങ്ങള്‍ മാത്രമല്ല കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം ഉണ്ടായിരുന്ന താരങ്ങള്‍ വരെ പുതിയ സാഹചര്യവും കലൂരിലെ ഗ്രൗണ്ടുമായെല്ലാം ഇണങ്ങാന്‍ സമയം എടുക്കുന്നുണ്ട് എന്നും കോച്ച്‌ പറഞ്ഞു.

Related Articles

Back to top button