KeralaLatest

ഖത്തറില്‍ വിദ്യാര്‍ത്ഥിനിക്ക് സ്കൂള്‍ ബസില്‍ ദാരുണാന്ത്യം

“Manju”

ദോഹ: ഖത്തറില്‍ സ്കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരണപ്പെട്ടു. വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബ് (4 വയസ്സ്) ആണ് സ്കൂള്‍ ബസിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

രാവിലെ ആറുമണിക്ക് സ്കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ കുട്ടി ഉറങ്ങിപ്പോയതായി പറയുന്നു. വിദ്യാര്‍ത്ഥി മറ്റുള്ളവരോടൊപ്പം സ്കുളില്‍ ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയില് പെട്ടില്ല. അകത്ത് കുട്ടിയുള്ളത് അറിയാത്തതിനാല്‍ പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് നിര്‍ത്തിയത്.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല.

കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ് ചാക്കോ, സൗമ്യ ദമ്പതികളുടെ ഇളയ മകളാണ്. സഹോദരി മിഖ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിനിയാണ്. മിന്‍സയുടെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ.

Related Articles

Back to top button