IndiaKeralaLatest

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ട്

“Manju”

 

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ റി​പ്പോ​ര്‍​ട്ട്. ഫെ​ബ്രു​വ​രി​മു​ത​ല്‍ രാ​ജ്യ​ത്ത് വീ​ണ്ടും പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​ത് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ര​ണ്ടാം ത​രം​ഗം ഫെ​ബ്രു​വ​രി 15 മു​ത​ല്‍ 100 ദി​വ​സം വ​രെ നീ​ണ്ടു​നി​ല്‍​ക്കാം.

മാ​ര്‍​ച്ച്‌ 23 വ​രെ​യു​ള്ള പ്ര​വ​ണ​ത അ​നു​സ​രി​ച്ച്‌ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ രാ​ജ്യ​ത്താ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 25 ല​ക്ഷം വ​രെ എ​ത്താ​മെ​ന്നും എ​സ്ബി​ഐ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണു​ക​ളോ നി​യ​ന്ത്ര​ണ​ങ്ങ​ളോ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും വ​ന്‍​തോ​തി​ലു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ളാ​ണ് ഏ​ക​പ്ര​തീ​ക്ഷ​യെ​ന്നും 28 പേ​ജു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം ഏ​പ്രി​ല്‍ പ​കു​തി​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വാ​ക്സി​നേ​ഷ​ന്‍റെ എ​ണ്ണ​വും വേ​ഗ​വും വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Related Articles

Back to top button