IndiaLatest

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; ഫലം നാളെ

“Manju”

കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷന്‍ ആരെന്ന് നാളെ അറിയാം. ബുധനാഴ്ച രാവിലെ 10 മുതല്‍ എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണുന്നത്. ഉച്ചകഴിഞ്ഞ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ (95.78%) വോട്ട് ചെയ്തു.

എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിലധികം പോളിംഗുണ്ടെന്നും ചിലയിടത്ത് 100 ശതമാനമുണ്ടെന്നും തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. കേരളത്തില്‍ 95.76% ആണു പോളിംഗ്. കേരളത്തില്‍ നിന്നടക്കമുള്ള ബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. സംസ്ഥാനങ്ങളിലെ വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയായിരിക്കും എണ്ണുക.

Related Articles

Back to top button