KeralaLatest

മുടി വെട്ടാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

“Manju”

കൊല്ലം ചിതറയില്‍ മുടി വെട്ടാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും പുറത്താക്കി. ചിതറ ഗവണ്‍മെന്റ് സ്കൂളിലെ മുപ്പതോളം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് മുടി വെട്ടാത്തതിന് സ്കൂള്‍ ഹെഡ്മിസ്ട്രസ് നടപടി സ്വീകരിച്ചത്. രാവിലെ സ്കൂളിലേയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പ്രവേശനകവാടത്തില്‍ വെച്ച്‌ സ്കൂള്‍ അധികൃതര്‍ പരിശോധന നടത്തുക ആയിരുന്നു. തുടര്‍ന്ന് മുടി ചിട്ടയായി വെട്ടാത്ത വിദ്യാര്‍ത്ഥികളെ ക്ളാസിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. വിദ്യാര്‍ത്ഥികള്‍ മുടി വെട്ടിയതിന് ശേഷം മാത്രം സ്കൂളിലേയ്ക്ക് പ്രവേശിച്ചാല്‍ മതി എന്നായിരുന്നു ഹെഡ്മിസ്ട്രസ് നല്‍കിയ നിര്‍ദേശം.

കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടപടിയില്‍ അയവ് വരുത്തിയ ഹെഡ്മിസ്ട്രസ് കുട്ടികളെ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു.

Related Articles

Back to top button