KeralaLatest

വിമാനത്താവളത്തില്‍ ശുചീകരണത്തിനിടെ മൂന്നുപേര്‍ക്ക് ഷോക്കേറ്റു

“Manju”

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇലക്‌ട്രിക്കല്‍ സബ് സ്റ്റേഷനില്‍ ശുചീകരണത്തിനിടെ മൂന്നുപേര്‍ക്ക് ഷോക്കേറ്റു. ഇതില്‍ ഒരാളുടെ നില നില ഗുരുതരമായി തുടരുകയാണ്. ഝാര്‍ഖണ്ഡ് സ്വദേശിയായ സഞ്ജയ് സിങ്ങിനെയാണ് ഗുരുതര പൊള്ളലോടെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. പൊള്ളലേറ്റ രാജ് ദേവ് സിങ്, ശ്യാംകുമാര്‍ എന്നിവരും നിലവില്‍ ചികിത്സയിലാണ്.

ശുചീകരണ ജോലിക്കായി അന്യസംസ്ഥാന തൊഴിലാളികളായ ആറുപേരാണ് എത്തിയത്. ജോലിക്കിടെ സ്കാഫോള്‍ഡിങ് ലാഡര്‍ തള്ളിനീക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Related Articles

Back to top button