KeralaLatest

ശാന്തിഗിരിയിൽ നവംബർ 5ന് സാംസ്കാരിക ദിനം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ 2023 നവംബർ 5ന് സാംസ്കാരിക ദിനം ആചരിക്കുന്നു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം, ശാന്തിഗിരി രക്ഷാകർതൃസമിതി എന്നീ സാംസ്കാരിക ഡിവിഷനുകളുടെ സംയുക്തവാർഷിക ദിനമാണ് നവംബർ 5. 1983 നവംബർ 5ന് ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരു  ശാന്തിഗിരിയുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചതിന്റെ വാർഷികമാണ് എല്ലാവർഷവും സാംസ്കാരിക ദിനമായി ആചരിക്കുന്നത്.

നവംബര്‍ 5 ന് രാവിലെ  5 മണിക്ക് സഹകരണ മന്ദിരത്തിൽ വിളക്ക് തെളിയിക്കൽ, 6 മണിക്ക് ധ്വജാരോഹണം, ഉച്ചയ്ക്ക് 11.30 ന് ഗുരുദർശനം, ഉച്ചയ്ക്ക് 12 മണി മുതൽ 12.30 വരെ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 4 മണിക്ക് റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സാംസ്കാരിക വിഭാഗത്തിന്റെ സംയുക്ത സമ്മേളനം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ആദ്യകാല വനിതാ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. എല്ലാ ആശ്രമം ബ്രാഞ്ചുകളിലും അന്നേ ദിവസം രാവിലെ ധ്വജാരോഹണവും പ്രാർത്ഥനയും ഉണ്ടായിരിക്കും.

Related Articles

Back to top button