Latest

‘മാസ്റ്റർപീസ്’; ‘കാന്താര’യുടെ അനുഭവം പങ്കുവെച്ച് വിവേക് അ​ഗ്നിഹോത്രി

“Manju”

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര തിയറ്ററുകളിൽ വൻ വിജയം തീർക്കുകയാണ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ ഇതിനോടകം പ്രശംസിച്ച് രം​ഗത്ത് വന്നിട്ടുള്ളത്. രാജ്യത്താകമാനം വിസ്മയം സൃഷ്ടിക്കുകയാണ് കാന്താര. മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന കാന്താരയുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്. പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്‌ക്ക് കൂട്ടി കൊണ്ടസു പോകുന്ന ചിത്രങ്ങൾ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. ചിത്രത്തെ മാസ്റ്റർപീസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

“ഇങ്ങനെയൊരു അദ്വിതീയ അനുഭവം, നിങ്ങൾ ഇതുപോലൊരു സിനിമ കണ്ടിട്ടില്ല! ഞാൻ ഇത്തരമൊരു സിനിമ കണ്ടിട്ടില്ല. ഋഷഭ് ഷെട്ടിക്ക് അഭിനന്ദനങ്ങൾ. ഋഷഭ്, നിങ്ങൾ മികച്ച ഒരു ചിത്രമാണ് ചെയ്തിരിക്കുന്നത്. ഞാൻ നിങ്ങളെ വിളിക്കും. അനുഭവം പങ്കുവെക്കുന്നതിൽ നിന്ന് എനിക്ക് എന്നെ തടയാൻ കഴിയുന്നില്ല. കലയും നാടോടിക്കഥകളും നിറഞ്ഞ ഒരു പുതിയ അനുഭവമാണ് കാന്താര. പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്സ്. ദീപാവലി കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് ഈ ചിത്രം കാണുക എന്നതാണ്. ഋഷഭ് ഷെട്ടിയുടെ മാസ്റ്റർപീസ് ആണിത്. ഞാൻ ഒരുപാട് നാളുകൾക്ക് ശേഷം കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്. അത്ഭുതകരമായ സിനിമ ഒരുക്കിയതിന് ഋഷഭിന് അഭിനന്ദനങ്ങൾ. മികച്ച കല, മികച്ച സംഗീതം, മികച്ച ഛായാഗ്രഹണം. മനോഹരം’ എന്നാണ് വിവേക് അ​ഗ്നിഹോത്രി പറഞ്ഞത്.

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിർമ്മിച്ച ചിത്രം സെപ്റ്റംബർ 30 നാണ് റിലീസ് ചെയ്തത്. ഇതിനകം 170 കോടിയിലധികം ചിത്രം സ്വന്തമാക്കി.19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയാണ് കാന്താര. ചിത്രത്തിൽ സപ്‍തമി ​ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ ചിത്രത്തിന്റെ തിരക്കഥയും.

Related Articles

Back to top button